മലയാളി യുവതി ബഹ്റൈനിൽ നിര്യാതയായി

പ്രദീപ് പുറവങ്കര
മനാമ : കോട്ടയം പാല സ്വദേശിനിയും ബഹ്റൈൻ പ്രവാസിയുമായ അനു റോസ് ജോഷി ബഹ്റൈനിൽ നിര്യാതയായി. 25 വയസായിരുന്നു പ്രായം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന ഇവർ ബഹ്റൈനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.