കിഷ്ത്വാർ ദുരന്തം; മരണം 60 ആയി


ഷീബ വിജയൻ 

ന്യൂഡൽഹി I കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. നിരവധിപ്പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. മാതാ ചണ്ഡിക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോഷിതിയിലാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയമുണ്ടായത്‌. സിആർപിഎഫ് സൈനികരും തീർഥാടകരുമടക്കം അപകടത്തില്‍പ്പെട്ടു. രണ്ടു സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥരുടേത് അടക്കം 46 മൃതദേഹങ്ങൾ ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. സ്ഥലത്ത് നിന്നും 100 ലേറെ പേരെ കാണാതായെന്നാണ് ഇതുവരെ ലഭിച്ച വിവരം. 167 പേരെ രക്ഷപ്പെടുത്തി സുരക്ഷാ സ്ഥാനത്തേക്ക് എത്തിച്ചു. ഇവരിൽ 38 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

article-image

DSDSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed