ഒരു മണിക്കൂർ 43 മിനിറ്റ് പ്രസംഗം; റിക്കാർഡിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി


ഷീബ വിജയൻ 

ന്യൂഡൽഹി I സ്വാതന്ത്ര്യ ദിനമായ ഇന്ന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിക്കാർഡിട്ടു. ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടു നിന്ന ദൈർഘ്യമേറിയ പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ 98 മിനിറ്റ് പ്രസംഗത്തിന്‍റെ സ്വന്തം റിക്കാർഡാണ് അദ്ദേഹം മറികടന്നത്. ഓപ്പറേഷൻ സിന്ദൂർ, നികുതിയിളവ് പ്രഖ്യാപനം അടക്കം പരാമർശിച്ച ഇന്നത്തെ പ്രസംഗം അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയതാണ്. പ്രധാനമന്ത്രിമാരുടെ സ്വാതന്ത്ര്യ ദിന പ്രസംഗ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയതും നരേന്ദ്രമോദിയുടേതാണ്. 2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം അദ്ദേഹം നടത്തിയ ആദ്യ പ്രസംഗം 65 മിനിറ്റായിരുന്നു.

article-image

DDSSFSD

You might also like

  • Lulu Exchange
  • Straight Forward

Most Viewed