വീട്ടിൽനിന്ന് നോട്ടുകെട്ട് കണ്ടെത്തിയ സംഭവം: യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടി

ഷീബ വിജയൻ
ന്യൂഡൽഹി I വീട്ടിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും. ഇതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായി ലോക്സഭാ സ്പീക്കർ ഓം ബിർള സഭയെ അറിയിച്ചു. സുപ്രീം കോടതി ജഡ്ജി അരവിന്ദ് കുമാര്‍ അധ്യക്ഷനായ സമിതിയിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണാടകയിലെ നിയമ വിദഗ്ധൻ ബി.വി. ആചാര്യ എന്നിവരും അംഗങ്ങളാണ്. മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം. അടുത്ത സമ്മേളനം റിപ്പോർട്ട് പരിഗണിക്കും. തുടർന്ന് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇംപീച്ച്മെന്‍റ് നടപടികളുണ്ടാകുക.
aqassaadsdsz