പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കിയാലോ? നിർദേശങ്ങൾ തേടി മന്ത്രി ശിവൻകുട്ടി

ഷീബ വിജയൻ
തിരുവനന്തപുരം I ക്ലാസ് മുറികളിൽനിന്ന് 'പിൻബെഞ്ചുകാർ' എന്ന സങ്കല്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പുതിയ രീതിക്കായുള്ള പുരോഗമന ആശയവും അദേഹം ആരായുന്നുണ്ട്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. ഈ സങ്കല്പം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മന്ത്രി പറയുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നുവെന്നും മന്ത്രി ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
DZDSADSASW