ബങ്കർ ബസ്റ്റർ പോർമുനയുള്ള പുതിയ ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ


ഷീബ വിജയൻ

ന്യൂഡൽഹി: ബങ്കർ ബസ്റ്റർ പോർമുന വഹിക്കാൻ ശേഷിയുള്ള പുതിയ ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ. അഗ്നി-5ൻ്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാണ് ബങ്കർ‌ ബസ്റ്റർ ബോംബിൻ്റെ പോർമുന വഹിക്കാനുള്ള ശേഷിയിലേയ്ക്ക് വികസിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്പ്മെൻ്റ് ഓ‍ർഗനൈസേഷനാണ്(ഡിആർഡിഒ) അഗ്നി-5ൻ്റെ പുതിയ വകഭേദം വികസിപ്പിക്കുന്നത്. ബങ്കർ ബസ്റ്റർ പോർമുനയ്ക്ക് പുറമെ ഉപരിതലത്തിന് മുകളിലുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിനായി ഒരു എയർബർസ്റ്റ് പോർ‌മുനയും വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്.

ആണവ പേർമുനകൾ വഹിക്കാൻ ശേഷിയുള്ള നിലവിലെ അഗ്നി -5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ ദൂരപരിധി 5000 കിലോമീറ്ററോളാണ്. ഇതിൽ നിന്നും വ്യത്യസ്തമായി 7500 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ പോർമുന വഹിക്കാൻ കഴിവുള്ള ഒരു പരമ്പരാഗത മിസൈലാണ് ഡിആർഡിഒ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. കോൺക്രീറ്റ് ബങ്കറുകൾ ഭേദിക്കാൻ ശേഷിയുള്ള നിലയിലാണ് അഗ്നി-5 ബങ്കർ ബസ്റ്റർ‌ ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് 80 മുതൽ നൂറ് മീറ്റർ വരെ ഭൂമിക്കടിയിലേയ്ക്ക് തുളച്ചിറങ്ങി പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ബങ്കർ ബസ്റ്റർ‌ ബാലിസ്റ്റിക് മിസൈലാണ് വികസിപ്പിക്കുന്നത്.

GBU-57ന് സമാനമായ നിലയിൽ ശക്തമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഭൂഗർഭ ലക്ഷ്യങ്ങളിലേയ്ക്ക് പോലും തുളച്ചുകയറാൻ ശേഷിയുള്ള വലിയ പോർമുനകളാണ് ബങ്കർ ബസ്റ്റർ ബാലിസ്റ്റിക് മിസൈലിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർ‌ട്ടുകൾ വ്യക്തമാക്കുന്നത്. മാക് 8 നും മാക് 20 നും ഇടയിൽ വേഗത കൈവരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഹൈപ്പർസോണിക് ആയുധങ്ങളുടെ ഗണത്തിലാവും ഇവയെ പരിഗണിക്കുകയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. എട്ട് ടൺ വരെ ഭാരമാകും ഓരോ പോർമുനയ്ക്കും ഉണ്ടാവുക. ഇതോടെ ലോകത്ത് ഏറ്റവും ശക്തിയേറിയ പരമ്പരാഗത പോർമുനകളിൽ ഒന്നായി ഇത് മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് ഇന്ത്യയുടെ ആയുധശേഖരത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ആയുധമായി മാറുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പാകിസ്താൻ, ചൈന തുടങ്ങിയ ശത്രു രാജ്യങ്ങളിലെ കമാൻഡ്-ആൻഡ്-കൺട്രോൾ സെന്ററുകൾ, മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന ഭൂഗർ‌ഭ കേന്ദ്രങ്ങൾ, നിർണായക സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടാൻ ശേഷിയുള്ളതായിരിക്കും ഡിആർ‌ഡിഒ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആയുധങ്ങൾ എന്നാണ് റിപ്പോർട്ട്.

article-image

asadsadfsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed