കൂടെ താമസിച്ചയാളെ ഇഷ്ടികകൊണ്ട് അടിച്ചുകൊന്നു; ഇന്ത്യൻ പ്രവാസിക്ക് ബഹ്റൈനിൽ ജീവപര്യന്തം തടവ്

പ്രദീപ് പുറവങ്കര
മനാമ: മുറിയിൽ ഒന്നിച്ച് താമസിക്കുന്നയാളെ കൊലപ്പെടുത്തിയ കേസിൽ 39 വയസ്സുകാരനായ ഇന്ത്യൻ പ്രവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടുകെട്ടാനും 25 വർഷത്തെ തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 25 വയസ് പ്രായമുള്ളയാളെയാണ് ഇയാൾ ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.
സംഭവം നടന്ന ആലിയിലെ ലേബർ അക്കമഡേഷനിൽ നിന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഒമ്പത് ദിവസത്തിന് ശേഷം ഇയാൾ മരണപ്പെടുകയായിരുന്നു. പ്രതി ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കോടതി സ്ഥിരീകരിച്ചു. തുടർന്നാണ് വിധി പുറപ്പെടുവിച്ചത്.
aa