ഭീകരതയ്‌ക്കെതിരേ ഒറ്റക്കെട്ട്; സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ


ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിക്കാൻ വേണ്ടി വിളിച്ച് ചേർത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി പ്രതിപക്ഷം. ഭീകരതയ്‌ക്കെതിരേ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. സൈനിക നടപടിക്ക് അടക്കം യോഗം പൂർണ പിന്തുണ നൽകി. അതേസമയം ഇന്ത്യന്‍ വിമാനം പാക്കിസ്ഥാന്‍ വെടിവച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടു. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവച്ചു. എന്നാല്‍ ഇക്കാര്യങ്ങളോട് സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നാണ് വിവരം.

പാർലമെന്‍റിൽ നടന്ന യോഗത്തിൽ ഇരുപതിൽ അധികം പ്രതിപക്ഷ കക്ഷികളുടെ അംഗങ്ങള്‍ പങ്കെടുത്തു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് യോഗത്തിൽ വിശദീകരിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും യോഗത്തിന് എത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല.

 

article-image

AEFQE

You might also like

Most Viewed