കോണ്‍ഗ്രസില്‍ ‘ഓപറേഷന്‍ സുധാകർ ; ‘വടക്കനായ സുധാകരനെ വെട്ടാൻ തെക്കർ ഒരുമിക്കുന്നുവെന്ന് വെള്ളാപ്പള്ളി


 

കെ. സുധാകരൻ്റെ നേതൃമാറ്റ വാർത്തയോട് പ്രതികരിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോണ്‍ഗ്രസില്‍ ‘ഓപറേഷന്‍ സുധാകർ’ നടക്കുന്നുവെന്നും സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധാകരന്‍റെ നേതൃത്വത്തിൽ ഗംഭീര വിജയങ്ങൾ നേടി. നിയമസഭ തെരഞ്ഞെടുപ്പ് അടക്കമുള്ളവ വരാൻ പോകുമ്പോൾ സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യും. സുധാകരൻ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ അധ്യക്ഷനാണെന്ന് തെളിയിച്ച് കഴിഞ്ഞു. എല്ലാവരും തോൽക്കുമെന്ന് കരുതിയ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ വിജയിച്ചു. സഭക്ക് വഴങ്ങിയാൽ കോൺഗ്രസ് മൂന്നാമത്തെ കേരള കോൺഗ്രസ് ആയി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോൺഗ്രസിന്‍റെ സർവനാശം അടുത്തു. ചതിയിൽപ്പെടുമെന്ന് സുധാകരനോട് താൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. എന്നെ ചതിക്കാൻ ആരും വരില്ലെന്നാണ് അന്ന് സുധാകരൻ മറുപടി നൽകിയത്. തെക്കനെയും പാമ്പിനെയും ഒന്നിച്ച് കണ്ടാൽ തല്ലിക്കൊല്ലേണ്ടത് തെക്കനെയാണെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതാണ്. തെക്കനായ നാട്ടുകാർ ഒരിക്കലും തീയ്യനായ സുധാകരനെ വാഴാൻ അനുവദിക്കില്ല. അനുഭവം കൊണ്ട് കാണാമെന്നും താനന്ന് പറഞ്ഞിരുന്നു. വടക്കനായ സുധാകരനെ വെട്ടാൻ തെക്കരായ ആളുകൾ ഒരുമിച്ച് നിൽക്കുകയാണ്. അന്ന് താൻ പറഞ്ഞ കാര്യങ്ങൾ ഇന്ന് ശരിയാണെന്ന് തെളിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.

article-image

AEFACFDSDEFASDAS

You might also like

Most Viewed