ദുരിതജീവിതത്തിനൊടുവിൽ ആന്ധ്ര സ്വദേശി സുദർശന റാവു പോലുമുറി നാടണഞ്ഞു


ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില കക്കിനാട സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ സുദർശന റാവു പോലുമുറി ദുരിതജീവിതത്തിനൊടുവിൽ നാട്ടിലെത്തി. ബഹ്റൈനിലെ പ്രവാസി ലീഗൽ സെൽ ഇന്ത്യൻ എംബസിയും, വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ ഇടപ്പെടലുകളാണ് വർഷങ്ങളായി അസുഖബാധിതനായിട്ടും നാട്ടിൽ പോകാൻ കഴിയാതിരുന്ന ഇയാൾക്ക് തുണയായത്.

അമിതമായ രക്തസമ്മർദ്ദവും, പ്രമേഹവും കാരണം ജിദാഫ്‌സ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇയാളുടെ മുകളിൽ സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ ബാങ്ക് കൊടുത്ത ട്രാവൽ ബാൻ കേസാണ് യാത്രയ്ക്ക് തടസമായി നിന്നത്. വിഷയത്തിൽ പിഎൽസി ബഹ്റൈൻ പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ഗവേർണിങ്ങ് കൗൺസിൽ അംഗം സ്പന്ദന കിഷോർ എന്നിവർ ഇടപ്പെട്ടതോടെയാണ് സുദർശന റാവുവിന്റെ യാത്ര സാധ്യമായത്.

article-image

്േു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed