യുനൈറ്റഡ് കപ്പ് 2കെ24 സ്പോർട്ടിങ് എഫ്സി ഗോവ ജേതാക്കൾ


പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ സ്പോർട്സ് വിംഗ് സംഘടിപ്പിച്ച യുനൈറ്റഡ് കപ്പ് 2കെ24 സീസൺ വൺ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റിൽ യുവ കേരള എഫ്സിയെ പരാജയപ്പെടുത്തി സ്പോർട്ടിങ് എഫ്സി ഗോവ ജേതാക്കളായി. വിജയികൾക്ക് ബാലൻ കണ്ടനകവും, മുഹമ്മദ് മാറഞ്ചേരിയും ട്രോഫിയും പ്രൈസ് മണിയും കൈമാറി.

ഫയർ പ്ളേ അവാർഡ് ഗ്രോ എഫ്സിക്കും, ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളിന് സ്പോർട്ടിങ് ടീമിന്റെ  സച്ചിൻ, ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ടിന് യുവ കേരളയുടെ ഇല്യാസ്, മികച്ച ഗോൾകീപ്പറായി ഗോൾഡൻ ഗ്ലൗവിന് സ്പോർട്ടിങ് ടീമിന്റെ ജോയൽ, മികച്ച ഡിഫണ്ടറായി യുവ കേരളയുടെ നബീൽ, ഓരോ കളിയിലും മികച്ച കളിക്കാരായി അൽഫാസ്, റീഗൺ, ഇല്യാസ്,  ഫവാസ് ഫിനു, അലി, സച്ചിൻ, മെക്വിൻ എന്നിവരെയും തെരഞ്ഞെടുത്തു. ബഹ്‌റൈൻ പാർലിമെന്റ് അംഗം ഡോ. മറിയം അൽ ദഈൻ യൂനൈറ്റഡ് കപ്പ് 2കെ24 കിക്കോഫ് നിർവ്വഹിച്ചു. 

article-image

േ്ിേ്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed