കുവൈത്തിൽ ഗതാഗത വകുപ്പിന്റെ വൻ പരിശോധന: 2,756 ലംഘനങ്ങൾ രേഖപ്പെടുത്തി; 232 വാഹനങ്ങൾ പിടിച്ചെടുത്തു


പ്രദീപ് പുറവങ്കര

മനാമ/കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ വൻ സുരക്ഷാ പരിശോധനയിൽ 2,756 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 232 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

പരിശോധനയിൽ പിടികിട്ടാപ്പുള്ളികളായ 14 പേരെ അറസ്റ്റ് ചെയ്ത അധികൃതർ തിരച്ചിൽ നടത്തിയിരുന്ന 3 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കൂടാതെ 5 നിയമലംഘകരെ തടങ്കലിലാക്കുകയും നിയമനടപടികൾക്കായി 2 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 1,508 ഇൻഡിക്കേറ്റർ ലംഘനങ്ങൾ, 940 ഗതാഗത തടസ്സപ്പെടുത്തലുകൾ, 243 ഓവർടേക്കിംഗ് ലംഘനങ്ങൾ, 35 അമിതവേഗത, 30 തെറ്റായ പാർക്കിംഗ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. രാജ്യത്തുടനീളം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed