കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു
ഷീബ വിജയൻ
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് സുരക്ഷ മുൻനിർത്തി കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിമാനത്താവളത്തിലെ യാത്രക്കാരുടെ പ്രധാന കെട്ടിടമായ ടെർമിനൽ ഒന്നിന് നേരെയായിരുന്നു ഇറാന്റെ മിസൈൽ പതിച്ചത്. നിലവിലെ സാഹചര്യങ്ങൾ സായുധസേന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും കുവൈറ്റ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ അധീനതയിലുള്ള ഖഷം ദ്വീപിന് നേരെ കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് കുവൈറ്റിന് നേരെയുള്ള ഇറാന്റെ ഈ തിരിച്ചടി.
asdsaddsadfs

