കാലിഫോർണിയയിൽ മലയാളി യുവതി സുഹൃത്തുക്കളെ കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കോട്ടയം, തൃശൂർ സ്വദേശിനികൾ


ഷീബ വിജയൻ

തൃശൂർ/കോട്ടയം: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതി സ്വന്തം സുഹൃത്തുക്കളായ രണ്ടു മലയാളി സ്ത്രീകളെ കൊലപ്പെടുത്തി. തൃശൂർ, കോട്ടയം സ്വദേശിനികളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് നടുക്കുന്ന സംഭവം നടന്നത്.

അനില എന്ന മലയാളി യുവതിയാണ് ഈ ഇരട്ടക്കൊലപാതകം നടത്തിയതെന്നും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം നടന്നതെന്നും കൊല്ലപ്പെട്ട അഞ്ജനയുടെ ബന്ധുക്കൾ അറിയിച്ചു. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നു.

ഒരേ ഫ്ലാറ്റിൽ താമസിച്ചിരുന്ന ചിങ്ങവനം സ്വദേശി ആനിയെ ഫ്ലാറ്റിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ അനില, അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അഞ്ജനയെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തി.

അഞ്ജനയ്‌ക്കൊപ്പം ഭർത്താവ് പീച്ചി വിലങ്ങന്നൂർ സ്വദേശി വിജീഷും ആറു വയസ്സുകാരി മകൾ വാമികയുമാണ് കാലിഫോർണിയയിൽ താമസിച്ച് വന്നിരുന്നത്. അഞ്ജനയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാറുമായി കടന്നുകളയാൻ ശ്രമിച്ച അനിലയെ കാലിഫോർണിയ പോലീസ് കസ്റ്റഡിയിലെടുത്തു. അനിലയുടെ നാട് എവിടെയാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അമേരിക്കൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed