വീണ്ടും യുദ്ധഭീതി വിതച്ച് അമേരിക്ക; ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങൾ ആക്രമിച്ചു
ശാരിക
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയുയർത്തി സൈനിക ഏറ്റുമുട്ടൽ. ഹോര്‍മുസിലെ ലാറഖ് ദ്വീപിലെ ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഇവിടെയുള്ള കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മേഖലയിലെ യുഎസ് സേനാകേന്ദ്രങ്ങൾക്കും സഖ്യരാജ്യങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ഭീഷണികൾക്കും ആക്രമണങ്ങൾക്കും മറുപടിയായാണ് ഈ നടപടിയെന്ന് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കി. വരും ദിവസങ്ങളിലും സുരക്ഷാ ഭീഷണികൾ നേരിടാൻ ശക്തമായ നീക്കങ്ങൾ തുടരുമെന്ന സൂചനയാണ് വാഷിംഗ്ടൺ നൽകുന്നത്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ അന്തരീക്ഷം കൂടുതൽ സംഘർഷഭരിതമായിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാൻ, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിന് തക്കതായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
aa

