തീവ്രമായ ചൂടും ഉയർന്ന ആർദ്രതയും: കുവൈത്തിൽ ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഷീബ വിജയൻ
കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്ത് അത്യുഷ്ണവും ഉയർന്ന അന്തരീക്ഷ ആർദ്രതയും (ഹ്യൂമിഡിറ്റി) അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ കാറ്റ് ശക്തമാകുന്നതോടെ തീരദേശ മേഖലകളിൽ ആർദ്രത ഗണ്യമായി ഉയരുമെന്നാണ് പ്രവചനം.
വരും ദിവസങ്ങളിൽ പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില വർധിക്കുകയും കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തിൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നേരിട്ടുള്ള സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കടൽ യാത്രക്കാരും തീരദേശത്ത് ജോലി ചെയ്യുന്നവരും ജാഗ്രത പാലിക്കണം. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
dqwdqddw

