ദീർഘകാലത്തേക്ക് യുറേനിയം ലഭ്യമാക്കാൻ ഇന്ത്യ–ഉസ്‌ബെക്കിസ്ഥാൻ കരാർ ഒപ്പുവെച്ചു
ശാരിക
താഷ്കെന്റ്: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദീർഘകാലത്തേക്ക് യുറേനിയം വിതരണം ചെയ്യുന്നതിനായി ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിൽ സുപ്രധാന കരാറിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശന വേളയിലാണ് രാജ്യത്തിന്റെ ആണവോർജ്ജ മേഖലയ്ക്ക് ഏറെ നിർണായകമായ ഈ തീരുമാനം കൈക്കൊണ്ടത്. ഉസ്ബെക്ക് പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി നരേന്ദ്ര മോദി നടത്തുന്ന ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്. കരാറിന്റെ ഭാഗമായി ഇന്ത്യക്കാർക്ക് 30 ദിവസം വരെ വിസയില്ലാതെ ഉസ്ബെക്കിസ്ഥാനിൽ തങ്ങാനുള്ള സൗകര്യവും ലഭ്യമാക്കും. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ 5 ശതകോടി ഡോളറിലെത്തിക്കുക എന്ന ലക്ഷ്യവും മുൻപോട്ടു വെച്ചിട്ടുണ്ട്.
വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രത്യേക കോർഡിനേഷൻ കൗൺസിലും രൂപീകരിക്കും. സന്ദർശനവേളയിൽ ഉസ്ബെക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഒലിയ് ദരാജാലി ദോസ്തിലിക്' ഓർഡർ നൽകി പ്രധാനമന്ത്രി മോദിയെ ആദരിച്ചു.
aa

