ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ വടകംവലി ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ (APAB) ഔദ്യോഗിക വടംവലി ടീമായ 'എ.പി.എ.ബി ബ്ലാസ്റ്റേഴ്‌സി'ന്റെ പുതിയ ജേഴ്‌സി മനാമ ഡി.എക്‌സ്.എൻ (DXN) ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം പറഞ്ഞു.
രക്ഷാധികാരി ജോർജ്ജ് അമ്പലപ്പുഴ ജേഴ്‌സിയുടെ ഔദ്യോഗിക പ്രകാശനം നിർവ്വഹിച്ചു. ടീം ക്യാപ്റ്റൻ സുജേഷ് എണ്ണയ്ക്കാട്, കോച്ച് സോബി കുട്ടനാട് എന്നിവർ ചേർന്ന് ആദ്യ ജേഴ്‌സി ഏറ്റുവാങ്ങി. ചടങ്ങിൽ സെക്രട്ടറി അനീഷ് മാളികമുക്ക്, വനിതാവേദി കോർഡിനേറ്റർ ചിഞ്ചു സച്ചിൻ, ചാരിറ്റി കോർഡിനേറ്റർ സാം കാവാലം എന്നിവർ സംസാരിച്ചു.
aa

