ഗൾഫിൽ വീണ്ടും ഇറാന്റെ ആക്രമണം; കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു


ഷീബ വിജയൻ

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം. ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇറാൻ അവകാശപ്പെട്ടു. ജോർദാനിലെ അൽ-അസ്രാഖ് വ്യോമതാവളത്തിന് നേരെ 12 ബാലീസ്റ്റിക് മിസൈലുകൾ തൊടുത്തതായും ഇതിൽ പലതും ലക്ഷ്യം കണ്ടതായും ഇറാൻ വ്യക്തമാക്കി. ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച കുവൈറ്റ് അധികൃതർ, ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിച്ചതായും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വ്യോമപാത താൽക്കാലികമായി അടച്ചതായും അറിയിച്ചു. അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചെന്ന ഇറാന്റെ വാദവും യുഎസ് യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടെന്ന വാർത്തകളും യുഎസ് സെൻട്രൽ കമാൻഡ് തള്ളി. വാണിജ്യ കപ്പലുകൾ നിലവിൽ സുരക്ഷിതമായി കടന്നുപോകുന്നുണ്ടെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.

article-image

adsdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed