നീറ്റ് പിജി പരീക്ഷ പൂർത്തിയായി; എഴുതിയത് 2,65,980 വിദ്യാർത്ഥികൾ


ശാരിക

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള നീറ്റ് പിജി (NEET-PG) പരീക്ഷ സമാപിച്ചു. രാജ്യത്തുടനീളമായി 2,65,980 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (NBEMS) മേൽനോട്ടത്തിൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളോടെയും ക്രമീകരണങ്ങളോടെയുമാണ് പരീക്ഷ നടത്തപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ച കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലായിരുന്നു പരീക്ഷാ നടത്തിപ്പ്.

പരീക്ഷ വിജയകരമായി പൂർത്തിയായതോടെ വരും ദിവസങ്ങളിൽ പരീക്ഷാ ഫലവും സംശയനിവാരണത്തിനുള്ള അവസരങ്ങളും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ എൻബിഇഎംഎസ് പുറപ്പെടുവിക്കും. കൗൺസിലിംഗ് നടപടികൾ വേഗത്തിലാക്കി അധ്യയന വർഷം സമയബന്ധിതമായി ആരംഭിക്കാനാണ് അധികൃതരുടെ നീക്കം.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed