ബഹ്‌റൈൻ തീരത്ത് മൽസ്യബന്ധന ബോട്ട് ആക്രമിച്ച് കവർച്ച; കോസ്റ്റ് ഗാർഡ് അന്വേഷണം ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ വടക്കൻ സമുദ്ര അതിർത്തിയിൽ മൂന്ന് സ്വദേശികൾ സഞ്ചരിച്ച മൽസ്യബന്ധന ബോട്ട് ആയുധധാരികളായ സംഘം തട്ടിയെടുത്ത് കവർച്ച നടത്തി. സംഭവത്തിൽ കോസ്റ്റ് ഗാർഡ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ബൂട്ടിന് സമീപത്തേക്ക് മറ്റൊരു യാനത്തിലെത്തിയ സായുധസംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ദുരന്തസന്ദേശം (Distress call) അയക്കുന്നതിന് മുൻപ് തന്നെ ആയുധധാരികൾ ബോട്ടും അതിലുണ്ടായിരുന്ന സാധനസാമഗ്രികളും കൈക്കലാക്കി കടന്നുകളഞ്ഞു. കടലിൽ ഒറ്റപ്പെട്ടുപോയ മൂന്ന് മീൻപിടുത്തക്കാരെയും സമീപത്തുകൂടി കടന്നുപോയ മറ്റൊരു ബോട്ടാണ് രക്ഷപെടുത്തിയത്.

ഇവരെ സുരക്ഷിതമായി കോസ്റ്റ് ഗാർഡ് കേന്ദ്രത്തിലെത്തിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അക്രമികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed