കൗമാരക്കാർക്ക് ഇൻസ്റ്റയും ഫേസ്ബുക്കും ഇനി പൂട്ടിടും! ദിവസം 2 മണിക്കൂർ മാത്രം; കടുത്ത നിയന്ത്രണങ്ങളുമായി മെറ്റ
ഷീബ വിജയൻ
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രതിദിനം പരമാവധി 2 മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തി മെറ്റ. അർധരാത്രി 12 മുതൽ രാവിലെ 6 വരെ പൂർണ്ണ വിലക്കുണ്ടാകും. അമേരിക്കയിലെ അറ്റോർണി ജനറൽമാരുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായാണ് നടപടി.
രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ സമയപരിധി മാറ്റാനാകൂ. സ്കൂൾ സമയങ്ങളിലും രാത്രിയിലും നോട്ടിഫിക്കേഷനുകൾ ഓഫാകും. മറ്റ് പ്ലാറ്റ്‌ഫോമുകളും നിയന്ത്രണം കൊണ്ടുവന്നാൽ ഉപയോഗം ഒരു മണിക്കൂറാക്കി കുറയ്ക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കുട്ടികളിൽ ആസക്തിയുണ്ടാക്കുന്ന രീതിയിൽ ആപ്പുകൾ രൂപകൽപ്പന ചെയ്തെന്ന കേസിലാണ് വിചാരണയ്ക്ക് ശേഷം ഈ നടപടി. 10 വർഷത്തിനുള്ളിൽ 17 ബില്യൺ ഡോളർ പിഴയായി നൽകാനും നിർദ്ദേശമുണ്ട്.
eradfsdefg

