കുവൈത്തിൽ വൻ തട്ടിപ്പ്: വ്യാജ റവന്യൂ സ്റ്റാമ്പ് നിർമ്മാണ സംഘം പിടിയിൽ


ഷീബ വിജയൻ

കുവൈത്ത് സിറ്റി: സർക്കാർ റവന്യൂ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് പ്രവാസികൾക്കും കമ്പനികൾക്കും നിയമവിരുദ്ധമായി വിൽപ്പന നടത്തിവന്ന പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിലായി. ബംഗ്ലാദേശ് പൗരന്മാരായ അഞ്ച് പേരെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിപുലമായ നിരീക്ഷണത്തിനു ശേഷമാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. ആശുപത്രികൾക്കുള്ളിലും പുറത്തും ഈ സംഘം വ്യാജ സ്റ്റാമ്പുകൾ വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അഞ്ചു ദീനാർ, 10 ദീനാർ വ്യാജ സ്റ്റാമ്പുകൾ ഔദ്യോഗിക മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ഇതു വഴി പ്രതികൾ വലിയ രീതിയിൽ അനധികൃത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.

കൂടുതൽ അന്വേഷണത്തിൽ, പ്രതികൾ ഒരു ആശുപത്രിയിൽ നിന്ന് ഔദ്യോഗിക സ്റ്റാമ്പ് പേപ്പർ റോളുകൾ മോഷ്ടിക്കുകയും വ്യാജ സ്റ്റാമ്പുകൾ നിർമ്മിക്കാൻ അത് ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തി. വ്യാജരേഖ തയ്യാറാക്കാൻ ഉപയോഗിച്ച ലാപ്ടോപ്പ് കമ്പ്യൂട്ടർ, പ്രിന്റർ, പ്രത്യേക സ്റ്റാമ്പ് പേപ്പർ റോളുകൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

article-image

ോ്േോ്േോ്േോ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed