പാകിസ്ഥാന് അത്യാധുനിക ഡ്രോണുകൾ കൈമാറി തുർക്കി; നീക്കങ്ങളെ നിരീക്ഷിച്ച് ഇന്ത്യ


ശാരിക

ന്യൂഡൽഹി: പാകിസ്ഥാന് അത്യാധുനിക പോരാട്ട ഡ്രോണുകൾ കൈമാറി തുർക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക-പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ പാകിസ്ഥാന് കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ.

തുർക്കിയുടെ പ്രമുഖ പ്രതിരോധ നിർമ്മാണ കമ്പനികൾ വികസിപ്പിച്ചെടുത്ത അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയാണ് പാകിസ്ഥാൻ സൈന്യത്തിന് ലഭ്യമാക്കിയിരിക്കുന്നത്. നിരീക്ഷണ ദൗത്യങ്ങൾക്കും കൃത്യതയാർന്ന ആക്രമണങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ അടങ്ങിയതാണ് ഈ ഡ്രോണുകൾ.

ഇന്ത്യൻ അതിർത്തി മേഖലകളിൽ നിരീക്ഷണവും സൈനിക ശേഷിയും വർദ്ധിപ്പിക്കാൻ പാകിസ്ഥാൻ ഈ നീക്കം ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ തുർക്കിയുടെ ഈ നടപടിയെയും പാകിസ്ഥാന്റെ പ്രതിരോധ നീക്കങ്ങളെയും ഇന്ത്യൻ സുരക്ഷാ സേനയും വിദേശകാര്യ മന്ത്രാലയവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed