കാന്തപുരത്തിന്റെ നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമായതല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ
ഷീബ വിജയൻ
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമായ നിലപാടല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഭരണഘടന എല്ലാവർക്കും തുല്യനീതിയും സ്വാതന്ത്ര്യവുമാണ് ഉറപ്പുനൽകുന്നതെന്നും അവർ വ്യക്തമായി പ്രസ്താവിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുണ്ടെങ്കിലും, ഇത്തരം സമീനങ്ങൾ കേരളത്തിനോ രാജ്യത്തിനോ അനുകരണീയമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ രാഷ്ട്രപതി വരെ ഒരു വനിതയാണെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളിലടക്കം സ്ത്രീകൾ മികച്ച രീതിയിൽ ഭരണം നടത്തുന്നുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
മതവിശ്വാസങ്ങൾ പിന്തുടരാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ അതോടൊപ്പം തന്നെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഏവരും തയ്യാറാകണമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
aa

