ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ വരുന്നു! സിഇഒ മാറ്റത്തിനിടെ 'സർപ്രൈസ്' ഒരുക്കി സെപ്തംബർ 9-ന് മെഗാ ഇവന്റ്


ഷീബ വിജയൻ

ന്യൂയോർക്ക്: ആപ്പിളിന്റെ അടുത്ത മോഡലുകളുടെ ലോഞ്ച് ഇവന്റ് സെപ്തംബർ 9-ന് നടക്കും. "സർപ്രൈസ് ആൻഡ് ഷൈൻ" എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചടങ്ങിൽ പുതിയ ഐഫോൺ മോഡലുകളും സ്മാർട്ട് വാച്ചും എയർപോഡും പുറത്തിറക്കും. സെപ്തംബർ 9-ന് രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30) കുപ്പർട്ടിനോയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് ഇവന്റ്. ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ, ആപ്പിൾ ടിവി ആപ്പ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി തത്സമയം കാണാം.

കമ്പനിയുടെ ആദ്യത്തെ മടക്കാവുന്ന ഫോണായ 'ഐഫോൺ അൾട്ര' ഇതിൽ അവതരിപ്പിച്ചേക്കും. സാംസങ് ഗാലക്സി ഇസഡ് ഫോൾഡിന് സമാനമായ പാസ്‌പോർട്ട് ഡിസൈനിലാകും ഇതെന്നാണ് സൂചന. ഐഫോൺ 18 പ്രോ സീരീസും ചടങ്ങിൽ അവതരിപ്പിക്കും. A20 പ്രോ ചിപ്‌സെറ്റായിരിക്കും ഫോണുകൾക്ക് കരുത്തേകുക. പ്രോ മാക്സ് മോഡലിൽ മെക്കാനിക്കൽ അപർച്ചർ ക്യാമറ ഫീച്ചർ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുണ്ട്. പുതിയ സ്കൈ ബ്ലൂ കളർ ഓപ്ഷനിലും ഇവ ലഭ്യമായേക്കും. അതേസമയം 18-ന്റെ ബേസ് മോഡൽ അടുത്ത വർഷം ആദ്യത്തിലാകും എത്തുക. പുതിയ ആപ്പിൾ വാച്ച് സീരീസ് 12-ഉം, എയർപോഡ്സ് 5-ഉം ഇവന്റിൽ അവതരിപ്പിച്ചേക്കും.

നിലവിലെ സിഇഒ ടിം കുക്ക് ഈ വർഷം അവസാനം സ്ഥാനമൊഴിയാനിരിക്കെയാണ് പുതിയ ഉൽപ്പന്നങ്ങൾ എത്തുന്നത്. ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടെർനസാണ് പുതിയ സിഇഒയായി ചുമതലയേൽക്കുന്നത്.

article-image

്േോ്േ്േോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed