ഹലാൽ മുദ്ര ഉപയോഗിക്കുന്നതിന് ബഹ്റൈനിൽ കർശന നിയന്ത്രണം; ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ ഉൽപന്നങ്ങളിൽ ദേശീയ ഹലാൽ മുദ്ര (Halal Mark) ഉപയോഗിക്കുന്നതിന് മുൻകൂട്ടി ലൈസൻസ് നിർബന്ധമാക്കി. നിബന്ധനകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകൽ, ലൈസൻസ് റദ്ദാക്കൽ, നിയമനടപടികൾ സ്വീകരിക്കൽ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വായൽ അൽ മുബാറക് പുറപ്പെടുവിച്ച 2026-ലെ 125-ാം നമ്പർ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്.
അംഗീകൃത ഓഡിറ്റിംഗ് ഏജൻസിയിൽ നിന്നുള്ള ഹലാൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ലൈസൻസ് അനുവദിക്കുക. അനുവദിക്കുന്ന ലൈസൻസിന് മൂന്ന് വർഷത്തെ കാലാവധിയുണ്ടാകും. ഏതൊക്കെ ഉൽപ്പന്നങ്ങളിലാണ് മുദ്ര പതിപ്പിക്കേണ്ടതെന്നും അത് എപ്രകാരം പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം കൃത്യമായി നിയന്ത്രിക്കും.
aa

