കുവൈത്ത് വിമാനത്താവളം സാധാരണ നിലയിലേക്ക്; ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കുന്നു


പ്രദീപ് പുറവങ്കര I ഗൾഫ്

കുവൈത്ത് സിറ്റി: മേഖലയിലുണ്ടായ സംഘർഷങ്ങളെയും വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെയും തുടർന്ന് നിർത്തിവെച്ചിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഫെബ്രുവരി 28 മുതലാണ് വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാനത്താവളത്തിന് നേരെ ഒന്നിലധികം തവണ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിനുള്ളിലെ ഇന്ധന ടാങ്കിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം വലിയ തീപിടുത്തത്തിന് കാരണമായിരുന്നു. 58 മണിക്കൂർ നീണ്ടുനിന്ന കഠിനമായ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയത്. ആക്രമണങ്ങളിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങൾക്കും ഇന്ധന സംഭരണികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല.

ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ പ്രതിഷേധം അറിയിക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം വിമാനത്താവളത്തിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തകരാറിലായ സാങ്കേതിക സംവിധാനങ്ങൾ അടിയന്തരമായി പുനസ്ഥാപിച്ചാണ് ഇപ്പോൾ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

article-image

wwerer

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed