പുതുപ്പള്ളി ഇളക്കിമറിക്കാൻ 'യൂണിവേഴ്സൽ ബോസ്': ക്രിസ് ഗെയിൽ ഓഗസ്റ്റ് 30-ന് എത്തുന്നു!
ഷീബ വിജയൻ
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ ഓഗസ്റ്റ് 30-ന് പുതുപ്പള്ളിയിലെത്തുന്നു. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹഉടമയായ ഗെയിൽ പ്രദേശത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു.
ഓഗസ്റ്റ് 29-ന് കേരളത്തിലെത്തുന്ന ഗെയിൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിച്ച ശേഷമാണ് കോട്ടയത്തേക്ക് തിരിക്കുക. പുതുപ്പള്ളിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന സ്ഥലങ്ങൾ അദ്ദേഹം നേരിട്ട് സന്ദർശിക്കും. തുടർന്ന് വെണ്ണില ശ്രീരാമ ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന താരം, ഗുരുകുലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വെച്ച് വെണ്ണിമല ഹെറിറ്റേജ് ആൻഡ് കൾച്ചറൽ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്യും. ചടങ്ങിൽ വിദ്യാർത്ഥികളുമായി സംവദിക്കാനും തന്റെ ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവെക്കാനും ഗെയിൽ സമയം കണ്ടെത്തും. 'യൂണിവേഴ്സൽ ബോസ്' എന്നറിയപ്പെടുന്ന ഗെയിലിന്റെ വരവ് വൻ ആവേശത്തോടെയാണ് കായികപ്രേമികൾ കാത്തിരിക്കുന്നത്.
ghfgfgfg

