'കിംഗ് ഹമദ് പുരസ്കാര' നിർണ്ണയ സമിതി അംഗങ്ങളെ തെരഞ്ഞെടുത്ത് ഹമദ് രാജാവ്


പ്രദീപ് പുറവങ്കര

മനാമ:'സഹവർത്തിത്വത്തിനും സഹിഷ്ണുതയ്ക്കുമുള്ള കിംഗ് ഹമദ് പുരസ്കാര'ത്തിന്റെ ജൂറി കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് ഗതാഗത, വാർത്താവിനിമയ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോ എക്സിസ്റ്റൻസ് ആൻഡ് ടോളറൻസ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയുമായി ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രമുഖ ബുദ്ധിജീവികളും അക്കാദമിഷ്യന്മാരും അടങ്ങുന്നതാണ് ഈ സമിതി. ഈ അന്താരാഷ്ട്ര പുരസ്കാരത്തിനായുള്ള എൻട്രികൾ വിലയിരുത്തി വിജയിയെ തിരഞ്ഞെടുക്കുന്നത് ഈ സമിതിയായിരിക്കും.

ജൂറി അംഗങ്ങളുടെ വൈദഗ്ധ്യത്തെയും അന്താരാഷ്ട്രതലത്തിലെ പ്രശസ്തിയെയും പ്രശംസിച്ച ഹമദ് രാജാവ്, പുരസ്കാരത്തിന്റെ മാനുഷിക ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർക്ക് വിജയം ആശംസിച്ചു. സംസ്കാരങ്ങളും നാഗരികതകളും തമ്മിലുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സൗഹാർദ്ദവും സമാധാനപരമായ സഹവർത്തിത്വവും ഉറപ്പാക്കുന്നതിനും ബഹ്‌റൈനുള്ള പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

സഹിഷ്ണുത, സഹവർത്തിത്വം, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കിംഗ് ഹമദ് ഗ്ലോബൽ സെന്റർ നടത്തുന്ന പ്രവർത്തനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും അഭിനന്ദിച്ച രാജാവ്, കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed