1,266 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത്; മുൻ എം.പിയും പട്ടികയിൽ


പ്രദീപ് പുറവങ്കര I ഗൾഫ്

കുവൈത്ത് സിറ്റി: വ്യാജരേഖകൾ ചമച്ചും ക്രമക്കേടുകളിലൂടെയും പൗരത്വം നേടിയവർക്കെതിരെയുള്ള നടപടികൾ ശക്തമാക്കി കുവൈത്ത്. പുതിയ ഔദ്യോഗിക വിജ്ഞാപനങ്ങൾ പ്രകാരം 1,266 വ്യക്തികളുടെയും അവരെ ആശ്രയിച്ചു കഴിയുന്നവരുടെയും പൗരത്വമാണ് സർക്കാർ റദ്ദാക്കിയത്.

2026-ലെ 60-ാം നമ്പർ ഡിക്രി പ്രകാരം മാത്രം 1,242 പേർക്ക് പൗരത്വം നഷ്ടമായി. ഇതിനുപുറമെ, പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 21 ബിസ് (എ) പ്രകാരം വ്യാജരേഖ ചമച്ചതായി കണ്ടെത്തിയ 20 പേരുടെ പൗരത്വവും റദ്ദാക്കിയിട്ടുണ്ട്. ഇതിൽ ഒരു മുൻ പാർലമെന്റ് അംഗവും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ പൗരത്വം നേരത്തെ പിൻവലിച്ചതിനെ തുടർന്നാണ് ഈ നടപടി.

മറ്റ് അഞ്ച് ഡിക്രികളിലൂടെ ബാക്കിയുള്ളവരുടെ പൗരത്വവും സർക്കാർ റദ്ദാക്കി. പൗരത്വ രേഖകൾ പുനഃപരിശോധിക്കുന്നതിനും അനധികൃതമായി പൗരത്വം നേടിയവരെ കണ്ടെത്തുന്നതിനുമായി കുവൈത്ത് സർക്കാർ നടത്തുന്ന വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ പുതിയ നീക്കം. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed