ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; രണ്ട് നാവികർക്ക് പരിക്ക്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
വാഷിംഗ്ടൺ: ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിൽ തീപിടിത്തം. കപ്പലിലെ ലോൺട്രി മുറിയിൽ നിന്നുണ്ടായ തീപിടിത്തത്തിൽ രണ്ട് നാവികർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നും അടിയന്തര വൈദ്യസഹായം നൽകിയതായും യുഎസ് നാവികസേന അറിയിച്ചു.
സംഭവം ശത്രുക്കളുടെ ആക്രമണമല്ലെന്നും സാങ്കേതികമായ കാരണങ്ങളാലാണ് തീപിടിത്തമുണ്ടായതെന്നും നാവികസേന സ്ഥിരീകരിച്ചു. തീ പൂർണമായും നിയന്ത്രണവിധേയമാണ്. കപ്പലിന്റെ പ്രൊപ്പൽഷൻ പ്ലാന്റിനോ പ്രവർത്തനക്ഷമതയ്ക്കോ യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്നും ദൗത്യം തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
aa


