കുവൈറ്റിൽ ഈദ് ആഘോഷങ്ങൾക്ക് നിയന്ത്രണം; കലാപരിപാടികൾക്കും വിവാഹ ആഘോഷങ്ങൾക്കും വിലക്ക്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിൽ രാജ്യത്ത് പൊതുപരിപാടികൾക്കും ആഘോഷങ്ങൾക്കും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി. നാടകങ്ങൾ, സംഗീത കച്ചേരികൾ, വിവാഹ ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നത് താൽക്കാലികമായി നിരോധിച്ചുകൊണ്ട് വ്യാഴാഴ്ചയാണ് മന്ത്രാലയം ഉത്തരവിറക്കിയത്.
നിലവിലെ സാഹചര്യത്തിൽ ജനക്കൂട്ടം ഒഴിവാക്കുന്നതിനും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇത്തരം വലിയ ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധനം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
dsfgf


