സ്വാശ്രയ അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധം; ലംഘിച്ചാൽ കോളേജ് അഫിലിയേഷൻ റദ്ദാക്കും
ശാരിക l കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജ് അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകർക്ക് നിശ്ചിത യുജിസി യോഗ്യതയില്ലെങ്കിൽ കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കുമെന്ന കണ്ണൂർ സർവകലാശാലയുടെ ഉത്തരവിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി ഈ തീരുമാനം നടപ്പിലാക്കുന്നത്. ഗവർണറുടെ കർശന നിർദേശത്തെത്തുടർന്നാണ് കണ്ണൂർ സർവകലാശാല ആദ്യം ഇത്തരമൊരു നടപടി സ്വീകരിച്ചത്.
നിലവിൽ സംസ്ഥാനത്ത് എൻജിനീയറിങ് കോളേജുകൾ ഉൾപ്പെടെ 982 സ്വാശ്രയ കോളേജുകളാണുള്ളത്. ഇതിൽ 450 എണ്ണം ആർട്സ് ആൻഡ് സയൻസ് കോളേജുകളാണ്. പല സ്വാശ്രയ-അഫിലിയേറ്റഡ് കോളേജുകളിലും യോഗ്യതയില്ലാത്ത അധ്യാപകർ ജോലി ചെയ്യുന്നുണ്ടെന്ന ഗവർണറുടെ കണ്ടെത്തലിനെത്തുടർന്നാണ് നടപടി. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ കൃത്യമായ യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിച്ചിട്ടുള്ള മാനേജ്മെന്റുകൾ വലിയ പ്രതിസന്ധിയിലാകും.
sdfsdf


