'റമദാൻ വിശുദ്ധിയുടെ മാസം'; ഐ.സി.എഫ് 'പ്രകാശതീരം' ഖുർആൻ പ്രഭാഷണ പോസ്റ്റർ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: 'റമദാൻ വിശുദ്ധിയുടെ മാസം' എന്ന ശീർഷകത്തിൽ ഐ.സി.എഫ് (ICF) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന റമദാൻ ക്യാമ്പയിനിന്റെ ഭാഗമായുള്ള 'പ്രകാശതീരം' ഖുർആൻ പ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഫെബ്രുവരി 13, 14 തീയതികളിൽ മുഹറഖ് സയാനി ഓഡിറ്റോറിയത്തിലാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകൾക്ക് നാഷണൽ, റീജിയൻ ഭാരവാഹികൾ നേതൃത്വം നൽകി.

മുഹറഖ് സുന്നി സെന്ററിൽ ഐ.സി.എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ധീൻ സഖാഫിയും, റിഫ സുന്നി സെന്ററിൽ സുലൈമാൻ ഹാജിയും പോസ്റ്റർ പ്രകാശനം നിർവഹിച്ചു. മനാമ സുന്നി സെന്ററിൽ അബ്ദുറഹ്മാൻ മുസ്ല്യാർ, ഗുദൈബിയ സുന്നി സെന്ററിൽ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഇസാ ടൗണിൽ ഉസ്മാൻ സഖാഫി എന്നിവർ നേതൃത്വം നൽകി. അബ്ദുറഹിം സഖാഫി (സൽമാബാദ്), നസീഫ് അൽ ഹസനി (ഉമ്മുൽ ഹസം), ശിഹാബുദ്ധീൻ സിദ്ധീഖി (ഹമദ് ടൗൺ), മൻസൂർ അഹ്‌സനി (സിത്ര) എന്നിവരും വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകളിൽ സംബന്ധിച്ചു.

റമദാൻ ക്യാമ്പയിനിന്റെ ഭാഗമായി ഖുർആൻ പഠന പാരായണ മത്സരമായ 'തിലാവ'യിൽ ബഹ്‌റൈനിലെ 11 മദ്രസ്സകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. കൂടാതെ, റമദാൻ മുന്നൊരുക്ക സംഗമങ്ങൾ, ഇഫ്താർ വിരുന്നുകൾ, സക്കാത്ത് ഡ്രൈവ്, സ്റ്റുഡന്റ്സ് ഇഫ്താർ, സൗഹൃദ സംഗമം, വിവിധ റിലീഫ് പ്രവർത്തനങ്ങൾ, ഈദ് സംഗമം എന്നിവയും ക്യാമ്പയിന്റെ ഭാഗമായി നടക്കും. റീജിയൻ കേന്ദ്രങ്ങളിൽ ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡന്റ്സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക പരിപാടികളും ഐ.സി.എഫ് ആസൂത്രണം ചെയ്തിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed