ഇന്ത്യ-മലേഷ്യ ബന്ധത്തിൽ പുതിയ അധ്യായം: പത്ത് സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു
ശാരിക l ദേശീയം
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാനും വിവിധ മേഖലകളിൽ സഹകരണം വിപുലപ്പെടുത്താനും ഇന്ത്യയും മലേഷ്യയും തമ്മിൽ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പത്ത് സുപ്രധാന കരാറുകളിലാണ് ഒപ്പുവച്ചത്. വ്യാപാരം, സുരക്ഷ തുടങ്ങിയ നിർണ്ണായക മേഖലകളിലെ സഹകരണം ഉറപ്പാക്കുന്നതാണ് ഈ കരാറുകൾ.
ഇന്തോ-പസഫിക് മേഖലയിൽ സമാധാനം നിലനിർത്തുന്നതിനായി ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദ്വിദിന സന്ദർശനത്തിനായി മലേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വലമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി നേരിട്ട് വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു എന്നത് ശ്രദ്ധേയമായി. തുടർന്ന് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം സന്നിഹിതനായിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്നും അത് ഇനിയും വർദ്ധിപ്പിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മലേഷ്യയിൽ പുതിയതായി ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ-മലേഷ്യ ബന്ധത്തിൽ പുതിയ അധ്യായം: പത്ത് സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു
dsfsfsdf


