ഓസീസിനെതിരെ പാകിസ്താന് ചരിത്ര വിജയം; ബാബർ അസമിന് ട്രോൾ മഴ
ഷീബ വിജയൻ
എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ട്വന്റി20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി പാകിസ്താൻ. സയിം അയൂബിന്റെ ഓൾറൗണ്ട് മികവിലാണ് ആദ്യ മത്സരത്തിൽ പാകിസ്താൻ 22 റൺസിന് വിജയിച്ചത്. പാകിസ്താൻ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയെ 146 റൺസിൽ ഒതുക്കാൻ അബ്രാർ അഹ്മദിനും ശദാബ് ഖാനും സാധിച്ചു. എന്നാൽ ടീം ജയിച്ചിട്ടും മുൻ ക്യാപ്റ്റൻ ബാബർ അസമിന് നേരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുകയാണ്. 20 പന്തിൽ 24 റൺസ് മാത്രം നേടി നിരാശപ്പെടുത്തിയ ബാബറിന്റെ മെല്ലെപ്പോക്ക് ബാറ്റിംഗ് ശൈലിയാണ് ആരാധകരെ ചൊടിപ്പിച്ചത്. ലോകകപ്പ് അടുത്തിരിക്കെ പ്രധാന താരങ്ങളുടെ മോശം ഫോം പാകിസ്താന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
wetretwewe


