തണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കഴിഞ്ഞ പതിനേഴ് വർഷമായി ബഹ്‌റൈനിലെ കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായുള്ള 'തണൽ' ബഹ്‌റൈൻ ചാപ്റ്ററിന്റെ വാർഷിക പൊതുയോഗം മനാമ കെ. സിറ്റി ഹാളിൽ വെച്ച് നടന്നു. 2026-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. പ്രസിഡണ്ടായി നജീബ് കടലായി, ജനറൽ സെക്രട്ടറി മുജീബ് മാഹി, ട്രഷറർ യു.കെ. ബാലൻ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളെ അടുത്ത എക്സിക്യൂട്ടീവ് മീറ്റിംഗിൽ ചുമതലകൾ ഏല്പിക്കുമെന്ന് യോഗം തീരുമാനിച്ചു.

ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം ആശംസിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറിയും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ യു.കെ. ബാലനും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകൾക്ക് ശേഷം പൊതുയോഗം റിപ്പോർട്ടുകൾ അംഗീകരിച്ചു.

രക്ഷാധികാരി ആർ. പവിത്രന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയകൾ നടന്നത്. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

അബ്ദുൽ മജീദ് തെരുവത്ത്, റസാഖ് മൂഴിക്കൽ, റഷീദ് മാഹി, ഷബീർ മാഹി, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ജലീൽ അബ്ദുല്ല, എ.പി. ഫൈസൽ, റഫീഖ് അബ്ദുല്ല, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, സയ്യിദ് ഹനീഫ്, സലിം കണ്ണൂർ, ഷിബു പത്തനംതിട്ട എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യു.കെ. ബാലൻ ചടങ്ങിന് നന്ദി പറഞ്ഞു.

article-image

dfsfsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed