വളർത്തുമൃഗങ്ങൾക്കായി ഒരു ആഘോഷം; ബഹ്‌റൈൻ പെറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 13, 14 തീയതികളിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവർക്കും മൃഗസംരക്ഷകർക്കുമായി ബഹ്‌റൈനിൽ വിപുലമായ പെറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13, 14 (വെള്ളി, ശനി) തീയതികളിൽ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെ ഹിദ്ദിലെ പ്രിൻസ് ഖലീഫ ബിൻ സൽമാൻ പാർക്കിലാണ് മേള നടക്കുന്നത്. സൗത്ത് മാനേജ്‌മെന്റ് കമ്പനി, യു.എ.ഇയിലെ ഷോലൈൻ എന്നിവയുമായി സഹകരിച്ചാണ് ബഹ്‌റൈനിലെ ഈ വൻകിട മേള ഒരുക്കുന്നത്.

മേളയുടെ പ്രധാന ആകർഷണം ബഹ്‌റൈൻ കെന്നൽ ക്ലബ് (FCI) സംഘടിപ്പിക്കുന്ന നാഷണൽ ഡോഗ് ഷോയാണ്. കൂടാതെ ക്യാറ്റ് ബ്യൂട്ടി കോമ്പറ്റീഷൻ, ഡോഗ് സ്പോർട്സ്, എജിിലിറ്റി മത്സരങ്ങൾ എന്നിവയും അരങ്ങേറും. അന്താരാഷ്ട്ര പ്രശസ്തയായ ജഡ്ജ് യശോധര മത്സരങ്ങൾ വിലയിരുത്തും. വളർത്തുമൃഗങ്ങളുടെ ഫാഷൻ ഷോ, ഫാൻസി ഡ്രസ് മത്സരങ്ങൾ എന്നിവയും മേളയ്ക്ക് മിഴിവേകും.

കുട്ടികൾക്കായി പ്രത്യേക 'പെറ്റിംഗ് ഫാം' (Petting Farm), പ്ലേ സോൺ എന്നിവ ഒരുക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം, പരിശീലനം, ക്ഷേമം എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന വിദഗ്ധ സെഷനുകളും മേളയുടെ ഭാഗമാണ്. മൃഗങ്ങളെ ദത്തെടുക്കാനുള്ള (Pet Adoption) അവസരവും വിവിധ മൃഗക്ഷേമ സംഘടനകളുടെ സ്റ്റാളുകളും അവിടെ ഉണ്ടായിരിക്കും.

വിവിധ പെറ്റ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനം, ഫുഡ് ട്രക്കുകൾ, കരകൗശല വസ്തുക്കളുടെ വിൽപന എന്നിവയും പാർക്കിൽ സജ്ജീകരിക്കും. തിരക്ക് ഒഴിവാക്കി വേഗത്തിൽ പ്രവേശനം ലഭിക്കുന്നതിനായി മേളയുടെ വെബ്സൈറ്റിലോ സോഷ്യൽ മീഡിയ പേജുകളിലോ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 3637 3616 അല്ലെങ്കിൽ 3637 3639 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed