നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തും; വി.ഡി. സതീശന്റെ 'പുതുയുഗ യാത്ര'യ്ക്ക് കുമ്പളയിൽ തുടക്കം
ശാരിക l കേരളം
കാസർഗോഡ് കുമ്പളയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ആവേശകരമായ തുടക്കം കുറിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ഇത് വെറുമൊരു പ്രതിപക്ഷമല്ലെന്നും 'ടീം യുഡിഎഫ്' ആണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വി.ഡി. സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അയ്യപ്പന്റെ സ്വർണ്ണം കൊള്ളയടിച്ചവർക്കെതിരെ നടപടിയെടുക്കാതെ, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുപറഞ്ഞയാൾക്കെതിരെ നടപടിയെടുക്കുന്നതാണോ സിപഎമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന് അദ്ദേഹം പരിഹസിച്ചു.
മറ്റ് രാഷ്ട്രീയ ജാഥകളിൽ നിന്നും വ്യത്യസ്തമായി ഭാവി കേരളത്തെക്കുറിച്ചുള്ള ചർച്ചകൾക്കാണ് പുതുയുഗ യാത്ര മുൻഗണന നൽകുന്നത്. സർക്കാർ പരാജയപ്പെട്ട മേഖലകളിൽ യുഡിഎഫിന് വ്യക്തമായ ബദൽ പദ്ധതികളുണ്ടെന്നും, പൗരപ്രമുഖരെയല്ല സാധാരണക്കാരെയാണ് തങ്ങൾ നേരിട്ട് കാണുന്നതെന്നും സതീശൻ വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണത്തിലും പുതിയൊരു യുഗപ്പിറവിക്ക് ഈ യാത്ര തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
േ്ി്േി


