തലസ്ഥാനത്ത് ഇടറോഡുകളിലൂടെ ഇ-ബസ് കുതിക്കും; 23 പുതിയ സർവീസുകൾക്ക് തുടക്കമായി
ശാരിക l കേരളം
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ഇടറോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് റീ ഷെഡ്യൂൾ ചെയ്ത ഇലക്ട്രിക് ബസുകളുടെ സർവീസ് ആരംഭിച്ചു. നഗരസഭയിലെ 23 ഇടറോഡുകളിലൂടെയാണ് പുതുതായി സർവീസുകൾ നടത്തുന്നത്. പദ്ധതിയുടെ ആദ്യ സർവീസ് മേയർ വി.വി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
മേയറുടെ വാർഡായ കൊടുംങ്ങാനൂരിലെ കുലശേഖരത്ത് നിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ബസ് സർവീസാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതോടെയാണ് കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ തീരുമാനമായത്.
രാവിലെ 7.30-ന് കുലശേഖരത്ത് നിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേക്കായിരുന്നു ആദ്യ യാത്ര. വരും ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ നിശ്ചയിക്കപ്പെട്ട റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങും.
നിലവിൽ നിശ്ചയിച്ച 23 സർവീസുകൾ ആരംഭിച്ച ശേഷം കൂടുതൽ റൂട്ടുകൾ വേണമെന്നുണ്ടെങ്കിൽ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്ന് മേയർ വ്യക്തമാക്കി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
fsf


