പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച : അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ


ശാരിക l കേരളം

പത്തനംതിട്ട: പന്തളത്ത് പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി 50 പവൻ സ്വർണം കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിലായി. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ഇസക്കി, ഗണേഷ് എന്നിവരെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി നിരവധി കവർച്ചാക്കേസുകളിൽ പ്രതികളാണ് ഇവർ. ഈ സംഘത്തിലെ മറ്റ് രണ്ട് പേർക്കായി പൊലീസ് തമിഴ്നാട്ടിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ജനുവരി 28-ാം തീയതി രാത്രിയാണ് പന്തളം സ്വദേശിയായ പ്രവാസി ബിജുനാഥിന്റെ വീട്ടിൽ മോഷണം നടന്നത്. ബിജുവും കുടുംബവും വിദേശത്തായതിനാൽ അദ്ദേഹത്തിന്റെ അമ്മ ഓമന പകൽ വീട്ടിൽ നിൽക്കുകയും രാത്രി സഹോദരന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു പതിവ്. ഈ സാഹചര്യം മുതലെടുത്ത മോഷ്ടാക്കൾ വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം വരുന്ന സ്വർണ്ണാഭരണങ്ങൾ ഇവർ കവർന്നു. പിറ്റേന്ന് രാവിലെ ഓമന എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ബിജുവിന്റെ വിദേശത്തുള്ള മരുമകളുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

article-image

dfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed