വിദേശ സഞ്ചാരികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തിയാൽ നടപടി: ഗോവ പോലീസ് നിരീക്ഷണം ശക്തമാക്കി


ശാരിക l ദേശീയം

പനാജി: ഗോവയിലെ ബീച്ചുകളിൽ വിദേശ സഞ്ചാരികളുടെ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗോവ പോലീസ്. വിനോദസഞ്ചാരികൾക്ക് നേരെയുള്ള അതിക്രമങ്ങളും ശല്യപ്പെടുത്തലുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഈ ശക്തമായ ഇടപെടൽ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വനിതാ സഞ്ചാരികളുടെ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ പകർത്തിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്.

റഷ്യൻ സ്വദേശിനിയായ യുവതിയെ ശല്യം ചെയ്ത ഒഡീഷയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. വിനോദസഞ്ചാരികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബീച്ചുകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed