യു.എസ് ആക്രമിച്ചാൽ പ്രത്യാക്രമണം: ഇറാൻ; ട്രംപുമായി ചർച്ചയ്ക്ക് നെതന്യാഹു അമേരിക്കയിലേക്ക്


ശാരിക l വിദേശകാര്യം

തെഹ്‌റാൻ: അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക കേന്ദ്രങ്ങളിൽ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ മിസൈൽ പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകിയ അദ്ദേഹം, ഒമാനിലെ മസ്‌കറ്റിൽ നടന്ന അനൗദ്യോഗിക ചർച്ചകൾ അമേരിക്കയുമായി സഹകരിക്കാനുള്ള നല്ലൊരു തുടക്കമാണെന്നും എന്നാൽ പരസ്പര വിശ്വാസം വളർത്താൻ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തന്നെ ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തുന്ന ഉത്തരവിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ഇറാന്റെ എണ്ണക്കയറ്റുമതി നടത്തുന്ന കപ്പലുകൾക്ക് പുതിയ ഉപരോധവും യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇറാൻ വിഷയം നേരിട്ട് ചർച്ച ചെയ്യുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബുധനാഴ്ച ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇറാന്റെ നേതൃത്വത്തിലുള്ള സായുധ സംഘടനകൾക്ക് ലഭിക്കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടേക്കും. യു.എസ്-ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ നടക്കാനിരിക്കെ നെതന്യാഹുവിന്റെ ഈ സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.

article-image

dsdsfdsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed