ആന്റോ ആന്റണി എംപിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; രണ്ട് കോടി വാങ്ങി മുങ്ങിയെന്ന് ഫിനാൻസ് ഉടമ
ശാരിക l കേരളം
കൊച്ചി: ആന്റോ ആന്റണി എംപിക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു രംഗത്ത്. 2019-ൽ വ്യക്തിബന്ധത്തിന്റെ പേരിൽ ഈടില്ലാതെ വാങ്ങിയ രണ്ട് കോടി രൂപയിൽ വെറും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്ന് രാജു ആരോപിച്ചു. രണ്ട് മാസത്തിനുള്ളിൽ മടക്കി നൽകുമെന്ന് ഉറപ്പ് നൽകിയാണ് പണം വാങ്ങിയത്, എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്നും തന്റെ സാമ്പത്തിക പ്രതിസന്ധി അറിയിച്ചിട്ടും എംപി കനിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ക്രൈംബ്രാഞ്ച്, ഇഡി എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും പലിശയടക്കമുള്ള തുക തിരികെ വേണമെന്നുമാണ് രാജുവിന്റെ ആവശ്യം. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് നെടുംപറമ്പിൽ ഫിനാൻസിനെതിരെ സി.പി.എം നേതാവ് കെ.പി. ഉദയഭാനു ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. തന്ത്രിയുടെ നിക്ഷേപത്തിൽ നിന്നാണ് ആന്റോ ആന്റണി പണം കൈപ്പറ്റിയതെന്ന ആരോപണവും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്.
sddsgdfg


