ഇന്ത്യ-യു.എസ് വ്യാപാര കരാർ: ടെസ്‌ലയ്ക്ക് നികുതി ഇളവില്ല; ഇലോൺ മസ്കിന് വൻ തിരിച്ചടി
ശാരിക l വാണിജ്യം
മുംബൈ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിൽ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയ്ക്ക് കനത്ത തിരിച്ചടി. ഉയർന്ന വിലയുള്ള പെട്രോൾ/ഡീസൽ വാഹനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച കരാറിൽ, ഇലക്ട്രിക് വാഹനങ്ങളെ (EV) പൂർണ്ണമായും ഒഴിവാക്കിയതാണ് ടെസ്‌ലയ്ക്ക് തിരിച്ചടിയായത്. ഹാർലി ഡേവിഡ്സൺ അടക്കമുള്ള പ്രീമിയം ബൈക്കുകളുടെ ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കിയപ്പോൾ, ഇലക്ട്രിക് കാറുകൾക്ക് യാതൊരു ഇളവും അനുവദിച്ചിട്ടില്ല.
നിലവിൽ 3000 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയുള്ള ഇന്ധന വാഹനങ്ങളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തിൽ നിന്ന് 30 ശതമാനമായി പത്ത് വർഷത്തിനുള്ളിൽ കുറയ്ക്കാൻ കരാറിൽ ധാരണയായിട്ടുണ്ട്. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി കുറയ്ക്കണമെന്ന മസ്കിന്റെ ദീർഘകാലമായുള്ള ആവശ്യം ഇന്ത്യ തള്ളുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ടെസ്‌ലയ്ക്ക് ഉയർന്ന നികുതി കാരണം വിൽപനയിൽ വലിയ ഇടിവ് സംഭവിച്ചതായാണ് റിപ്പോർട്ട്. ഇറക്കുമതി ചെയ്ത മോഡൽ വൈ കാറുകളിൽ പലതും വാങ്ങാൻ ആളില്ലാതെ കിടക്കുകയാണെന്നും സൂചനയുണ്ട്.
അതേസമയം, യൂറോപ്യൻ യൂണിയനുമായുള്ള കരാറിൽ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുന്ന കാര്യം അഞ്ച് വർഷത്തിന് ശേഷം പരിഗണിക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ആഭ്യന്തര വാഹന വിപണിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങൾക്ക് ഇന്ത്യ ഇപ്പോഴും ഉയർന്ന നികുതി ചുമത്തുന്നത്.
vxv


