ടാറ്റയുടെ വമ്പൻ നീക്കം; ചെന്നൈയിൽ ജാഗ്വാർ ലാൻഡ് റോവർ നിർമ്മാണം ഫെബ്രുവരി 9ന് തുടങ്ങും


ശാരിക l വാണിജ്യം

ചെന്നൈ: ആഡംബര വാഹന വിപണിയിൽ ചരിത്രപരമായ നീക്കവുമായി ടാറ്റ മോട്ടോഴ്‌സ്. തമിഴ്‌നാട്ടിലെ പനപാക്കത്തുള്ള അത്യാധുനിക പ്ലാന്റിൽ ജാഗ്വാർ ലാൻഡ് റോവർ (ജെ.എൽ.ആർ) വാഹനങ്ങളുടെ നിർമ്മാണം 2026 ഫെബ്രുവരി 9ന് ആരംഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഏകദേശം 9,000 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമ്മിച്ച ഈ പ്ലാന്റ് ടാറ്റയുടെ ആഡംബര വാഹന നിർമ്മാണ മേഖലയിലെ കരുത്തുറ്റ ചുവടുവെപ്പാണ്.

പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ വരെ നിർമ്മിക്കാൻ ശേഷിയുള്ള ഈ കേന്ദ്രം പൂർണ്ണ സജ്ജമാകുന്നതോടെ അയ്യായിരത്തിലധികം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പ്ലാന്റിൽ നിന്ന് ആദ്യം പുറത്തിറങ്ങുന്നത് 'റേഞ്ച് റോവർ ഇവോക്ക്' ആയിരിക്കുമെന്നാണ് വിവരം.

നിലവിൽ പൂനെയിൽ നടക്കുന്ന ജെ.എൽ.ആർ വാഹനങ്ങളുടെ അസംബ്ലിംഗ് ചെന്നൈയിലേക്ക് മാറുന്നതോടെ ഇന്ത്യയെ ആഗോള ആഡംബര വാഹന കയറ്റുമതി ഹബ്ബാക്കി മാറ്റാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) നിർമ്മാണം കൂടി മുന്നിൽ കണ്ടാണ് പനപാക്കം പ്ലാന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ആഭ്യന്തര വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാനും ടാറ്റയെ സഹായിക്കും.

article-image

gdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed