എ.കെ.സി.സി മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26, 27 തീയതികളിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ലോകമെമ്പാടുമുള്ള സിറോ മലബാർ വിശ്വാസികളുടെ കൂട്ടായ്മയായ എ.കെ.സി.സി (AKCC) സംഘടിപ്പിക്കുന്ന മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഈ മാസം 26, 27 തീയതികളിൽ നടക്കും. ഇത് സംബന്ധിച്ച് മിഡിലീസ്റ്റ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഡയറക്ടർ ഫാദർ ജിയോ കടവി ഉദ്ഘാടനം ചെയ്തു.

രണ്ടുദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ചങ്ങനാശ്ശേരി അതിരൂപത ബിഷപ് മാർ തോമസ് തറയിൽ, താമരശ്ശേരി അതിരൂപത ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ പങ്കെടുക്കും. കൂടാതെ എ.കെ.സി.സി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപുരയ്ക്കൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ് കവിയിൽ, മുൻ ഡയറക്ടർ ഫാ. ജിയോ കടവി എന്നിവരും വിവിധ മിഡിലീസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കോൺഫറൻസിൽ സംബന്ധിക്കും.

സഭയുടെയും പ്രവാസികളായ വിശ്വാസികളുടെയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ഡെന്നി മോൻ, ബോബൻ, ജീവൻ ചാക്കോ, ബിജു എന്നിവർ യോഗത്തിൽ സംസാരിച്ചു.

ജനറൽ സെക്രട്ടറി ബെന്നി പുളിക്കക്കര സ്വാഗതവും വൈസ് പ്രസിഡന്റ് ചാൾസ് ആലുക്ക നന്ദിയും രേഖപ്പെടുത്തി. മിഡിലീസ്റ്റ് മേഖലയിലെ എ.കെ.സി.സിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിനായുള്ള കർമ്മപദ്ധതികൾ കോൺഫറൻസിൽ ആവിഷ്കരിക്കും.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed