ജപ്പാനിൽ കനത്ത മഞ്ഞുവീഴ്ച: മരണം 45 കടന്നു, ജാഗ്രതാ നിർദ്ദേശം


ശാരിക l വിദേശകാര്യം

ടോക്കിയോ: ജപ്പാനിൽ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 45 ആയി ഉയർന്നു. ജനുവരി 20 മുതലുള്ള കണക്കുകൾ പ്രകാരമാണിത്. ഇതേ കാലയളവിൽ വിവിധയിടങ്ങളിലായി അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

വടക്കുപടിഞ്ഞാറൻ മേഖലയായ നിഗാത്ത പ്രവിശ്യയിലാണ് മഞ്ഞുവീഴ്ച ഏറ്റവും കൂടുതൽ നാശം വിതച്ചത്; ഇവിടെ മാത്രം 17 മരണങ്ങളും 170 പേർക്ക് പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ജപ്പാന്റെ വടക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ഇനിയും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

article-image

fgdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed