'ഇന്ത്യ ഇൻ ബഹ്‌റൈൻ' ഫെസ്റ്റിവൽ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന 'ഇന്ത്യ ഇൻ ബഹ്‌റൈൻ' ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് ദാന മാളിൽ നടന്നു. ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് മേള ഉദ്ഘാടനം ചെയ്തു. മുൻ തൊഴിൽ മന്ത്രി അബ്ദുൽനബി അൽ ഷൂല, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുറഹ്മാൻ ജുമ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. വർഗീസ് കുര്യൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

article-image

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ 55-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണത്തെ ഫെസ്റ്റിവൽ നടക്കുന്നത് എന്നത് ഈ വർഷത്തെ പരിപാടിക്ക് ഏറെ പ്രാധാന്യം നൽകുന്നു. സാംസ്‌കാരിക കലാപരിപാടികൾക്ക് പുറമെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ ഒരുക്കിയ ഭക്ഷണ സ്റ്റാളുകളും കരകൗശല വസ്തുക്കളുടെ പ്രദർശനവും സന്ദർശകരെ ആകർഷിച്ചു. ബഹ്‌റൈൻ കേരളീയ സമാജം അവതരിപ്പിച്ച ബഹ്‌റൈനി നാടൻ നൃത്തം മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.

article-image

ഭരതനാട്യം (തമിഴ്‌നാട്), കഥക് (ഉത്തർപ്രദേശ്), കഥകളി (കേരളം), കുച്ചിപ്പുടി (ആന്ധ്രാപ്രദേശ്), ഒഡീസി (ഒഡീഷ) എന്നിങ്ങനെ ഇന്ത്യയുടെ പ്രധാന ക്ലാസിക്കൽ നൃത്തരൂപങ്ങളും നാടൻ കലാസൃഷ്ടികളും വേദിയിൽ അരങ്ങേറി. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് ഭക്ഷണവിഭവങ്ങളും മധുരപലഹാരങ്ങളും വസ്ത്രധാരണ രീതികളും മേളയിൽ ഇന്ത്യയുടെ വൈവിധ്യം വരച്ചുകാട്ടി. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി ക്രിക്കറ്റ് ടീമും കാനൂ ഗ്രൂപ്പും തമ്മിൽ രണ്ട് സൗഹൃദ ക്രിക്കറ്റ് മത്സരങ്ങൾ നടന്നു.

article-image

dfdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed